നമ്മുടെ നാട്ടിലും മറ്റു രാജ്യങ്ങളിലും മെഡിക്കൽ ലാബ് ടെക്നിഷ്യൻ എന്ന് അറിയപ്പെടുന്ന ജോലി ഇവിടെ പൊതുവെ അറിയപ്പെടുന്നത് ബയോമെഡിക്കൽ സയന്റിസ്റ് എന്നാണ്. ആ രംഗത്തു പഠനം പൂർത്തിയാക്കിയ, ഈ രാജ്യത്ത് തന്നെയുള്ള നിരവധി ആളുകൾ ആണ് ആ രംഗത്തു ജോലി ലഭിക്കാതെ മറ്റു ജോലികൾ ചെയ്തു കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഈ അടുത്തിടെ ലാബ് ടെക്നീഷ്യൻ ജോലികൂടി ഷോർട്ടജ് ലിസ്റ്റിൽ ചേർത്തത് വ്യാകമായ ആശയകുഴപ്പം ഉണ്ടാകാൻ ഇടയായിട്ടുണ്ട് എന്നാണ് ഈ രംഗചെയ്യുന്നവരുമായി സംസരിച്ചതിൽ നിന്നും എനിക്ക്മ നസിലാക്കുവാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വളരെയധികം പൈസ മുടക്കി HCPC രെജിസ്ട്രേഷൻ എടുക്കുകയോ, ഏതെങ്കിലും ഏജൻസികളിൽ പൈസ അടക്കുനകയോ ചെയ്യുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രം ചെയ്യുന്നത് ആയിരിക്കും നല്ലത്